തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമപരിപാടികളുടെ ഭാഗമായി ഭൂരഹിതരായ അർഹർക്ക് പട്ടയം വിതരണം ചെയ്യുന്നതിനുള്ള പട്ടയമേളയ്ക്ക് 11ന് തൃശൂരിൽ തുടക്കമാകും.
രാവിലെ 10.30ന് തൃശൂർ കെ. കരുണാകരൻ സ്മാരക ടൗൺഹാളിൽ നടക്കുന്ന മേള റവന്യൂ മന്ത്രി എ. പി. അനിൽ കുമാർ ഉദ്ഘാടനം ചെയ്യും.സംസ്ഥാനത്തെ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തി പട്ടയം നൽകുന്നതിനായി റവന്യു വകുപ്പ് സജീവമായ പ്രവർത്തനങ്ങൾ നടത്തുകയാണെന്നും സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി എല്ലാ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
തൃശൂരിൽ നടക്കുന്ന മേളയിൽ 1,059 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യും. രാജൻ ജെ. പല്ലൻ എംഎൽഎ അധ്യക്ഷത വഹിക്കും. കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, ടൂറിസം മന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും.